Latest NewsKerala

മോഡലിങ്ങും ഡിജെ പാർട്ടിയും ഫാഷൻ ഷോയും മറയാക്കി കൊച്ചിയിൽ പെൺവാണിഭ സംഘങ്ങൾ സജീവം

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഇടപാടുകളത്രയും നടക്കുന്നത് ഡിജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ. മോഡൽ ബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം സംഘങ്ങളുടെ ഇടപെടൽ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. നാലു പ്രതികളെയും അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. കൊച്ചിയിൽ വ്യാപകമായ ഡിജെ, ലഹരി പാർട്ടികളുടെ മറവിൽ സെക്സ് റാക്കറ്റുകളും തഴച്ച് വളരുകയാണ്. മോഡലിങ്ങിന്റെ പ്രധാന ഹബായി മാറിയ കൊച്ചിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ എത്തിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. മോഡലിങ് രംഗത്തേക്ക് ആകൃഷ്ടരായി എത്തുന്ന യുവതികളെ ഭീഷണിപ്പെടുത്തിയും മറ്റും പാർട്ടികൾക്കെത്തിച്ച് മറ്റു പലർക്കും കാഴ്ചവെയ്ക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

നഗരത്തിലൂടെ പാഞ്ഞ കാറിൽ മോഡൽ ബലാത്സംഗത്തിന് ഇരയായ കേസിലും സെക്സ് റാക്കറ്റിന്റെ പങ്ക് കൂടുതൽ ബലപ്പെടുകയാണ്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button