ThiruvananthapuramLatest NewsKeralaNattuvarthaNews

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയ സംഭവം: വിശദീകരണവുമായി രാജ്ഭവന്‍

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവന്‍. കുടുംബശ്രീ വഴി താല്‍ക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായ കാലത്തല്ലെന്നും ജീവനക്കാരുടെ കുറവു മൂലമാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും രാജ്ഭവന്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

സൈഫര്‍ അസിസ്റ്റന്റ് എന്ന പേരില്‍ നേരത്തെ ഒരു തസ്തിക ഉണ്ടായിരുന്നു എന്നും പുതുതായി ഫോട്ടോഗ്രാഫര്‍ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നും രാജ്ഭവന്‍ അറിയിച്ചു. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തു വന്നത്.

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഈ ഇല ഏറെ ഉത്തമം

കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനില്‍ ജോലി ചെയ്യുന്ന 45 പേരില്‍ 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 2020 ഡിസംബര്‍ 29നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഒരു ഫോട്ടോഗ്രാഫര്‍ക്ക്, പുതുതായി തസ്തിക സൃഷ്ടിച്ച് രാജ്ഭവനില്‍ നിയമിച്ച് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button