IdukkiKeralaNattuvarthaLatest NewsNews

ശാന്തൻപാറയിൽ കാട്ടാന ആക്രമണം : കർഷകൻ കൊല്ലപ്പെട്ടു

ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്

ശാന്തൻപാറ: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്.

Read Also : അമ്പലത്തിൽ കയറി കുറി തൊട്ടത് ആണ് പ്രശ്നമെങ്കിൽ ഇനിയും പത്ത് സിനിമയിൽ അത് ചെയ്യും; ഉണ്ണി മുകുന്ദൻ

തലകുളത്തെ ഏലത്തോട്ടത്തിൽ വെച്ചാണ് സംഭവം. സാമുവൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ പോലൊരു ജീവി പാഞ്ഞുപോകുന്നത് കണ്ടത്. അൽപ്പം മാറി മറ്റൊരാളും പുലിയെ കണ്ടെന്ന് പറയുന്നുണ്ട്. പുലിയെ കണ്ടെന്ന സംശയം വന്നതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button