![](/wp-content/uploads/2025/02/suj-2-11.webp)
കല്‍പറ്റ: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചിരുന്നു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Read Also: തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ വൈറല്‍
ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂല്‍പ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.
Post Your Comments