പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറ വിത്സനെ(32)യാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിക്ക് ലഹരി വസ്തുക്കൾ നൽകി പീഡിപ്പിച്ചുവെന്നാണ് മൊഴി. കൊടുമൺ സ്റ്റേഷനിൽ നിന്നും വനിതാപൊലീസ് കുട്ടിയുടെ സ്കൂളിലെത്തി ക്ലാസ് ടീച്ചറിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Also : വടക്കഞ്ചേരി ബസ്സപകടം: കെ.എസ്.ആർ.ടി.സിക്കും പങ്കെന്ന് എം.വി.ഡി റിപ്പോര്‍ട്ട്
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസിൽ മധ്യവയസ്കൻ തണ്ണിത്തോട് പൊലീസിന്റെ പിടിയിലായി. തണ്ണിത്തോട് കാരിമാൻതോട് മുരുപ്പേൽ വർഗീസാ (60)ണ് അറസ്റ്റിലായത്.
Post Your Comments