Latest NewsKeralaNews

വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

ചവറ: വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. പന്മന വടക്കുംതല കുറ്റിവട്ടം ഉദിരൻ കാവിൽ രാജീവ് (32) ആണ് പിടിയിലായത്.

ഓട നിർമാണത്തിനായി എത്തിയ ഇയാൾ മടങ്ങി പോകും വഴി കുളിമുറിയിൽ വെളിച്ചം കണ്ട് മൊബൈൽഫോണിൽ ദൃശ്യം പകർത്തുകയായിരുന്നു.

ശ്രദ്ധയിൽപെട്ട സ്ത്രീ ബഹളം വച്ചതിനെത്തുടർന്ന് കടക്കുകയായിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇൻസ്പെക്ടർ യു.പി വിപിൻകുമാർ, എസ്ഐ ജയപ്രകാശ്, സി.പി.ഒമാരായ ഷെഫീക്ക്, ഹരിലാൽ, സബിത എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button