AlappuzhaNattuvarthaLatest NewsKeralaNews

പൊലീ​സ് ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യാശ്രമം : യു​വാ​വ് ആശുപത്രിയിൽ

ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ പ​ന​യ്ക്ക​ല്‍ വി​മ​ല്‍ (40) ആ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചത്

ചേ​ര്‍​ത്ത​ല: പൊലീ​സ് ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് യു​വാ​വ്. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ പ​ന​യ്ക്ക​ല്‍ വി​മ​ല്‍ (40) ആ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചത്. ഇയാൾ ഇപ്പോൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാണ്.

അ​ടു​ത്ത പു​ര​യി​ട​ത്തി​ലേ​ക്ക് ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന വേ​ലി​പ്പ​ത്ത​ല്‍ വെ​ട്ടു​ന്ന​തി​നെച്ചൊ​ല്ലി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് അ​യ​ല്‍​വാ​സി ഒ​രാ​ഴ്ച മു​ന്‍​പ് പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തി​രു​ന്നു. തുടർന്ന്, വി​മ​ലി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചു​ഴ​ലി​യു​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​റ​വൂ​ര്‍ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിക്കുകയും ചെ​യ്തു.

Read Also : പ​തി​മൂ​ന്നു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ

ഇ​ന്ന​ലെ വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​മ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റയുന്നത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ കൈ​ഞ​ര​മ്പ് മു​റി​ക്കു​ക​യും ഗു​ളി​ക​ക​ള്‍ ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button