KozhikodeKeralaNattuvarthaLatest NewsNews

കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു. കൊച്ചി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാമൂഹ്യവിരുദ്ധരുമായി സുനുവിനുള്ള കൂട്ടുകെട്ട് വ്യക്തമാക്കിയാണ് കമ്മിഷണറുടെ റിപ്പോർട്ട്.

ഞായറാഴ്ച സ്റ്റേഷനിലെത്തി വീണ്ടും ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. കൂട്ടബലാത്സംഗക്കേസില്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ മറ്റ് കേസുകളൊന്നും ഇല്ലാത്തതുകൊണ്ടാണ് ജോലിക്കെത്തിയതെന്നും സുനു വ്യക്തമാക്കിയിരുന്നു.

പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച പ്രതി പിടിയില്‍

പരാതിക്കാരിയെ അറിയില്ലെന്നും ഇയാൾ പറഞ്ഞു. തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ മൂന്നാം പ്രതിയാണ് പിആർ സുനു. കേസിൽ തെളിവുകൾ ലഭിക്കാത്ത തിനെ തുടർന്ന് സുനുവിനെ ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button