കുടവയര്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം. ഭക്ഷണത്തില്‍ കൊഴുപ്പ് പരമാവധി കുറയ്ക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
Read Also: ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും, സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം
ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികള്‍ക്ക് ശക്തി നല്കുന്ന വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും. എയ്റോബിക് വ്യായാമങ്ങള്‍ , യോഗ, നീന്തല്‍ എന്നിവയും കുടവയര്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. നടത്തവും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം ആരോഗ്യകരമായാല്‍ തന്നെ അമിതവണ്ണം കുറയും.
Post Your Comments