Life StyleHealth & Fitness

കുടവയര്‍ കുറയ്ക്കാന്‍ അഞ്ച് ടിപ്‌സ്

കുടവയര്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും കുടവയര്‍ അകറ്റാം. ഭക്ഷണത്തില്‍ കൊഴുപ്പ് പരമാവധി കുറയ്ക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

Read Also: ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും, സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. ഉദരപേശികള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ആദ്യം പ്രയാസമാണെങ്കിലും പിന്നെ വഴങ്ങിക്കിട്ടും. എയ്‌റോബിക് വ്യായാമങ്ങള്‍ , യോഗ, നീന്തല്‍ എന്നിവയും കുടവയര്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളാണ്. നടത്തവും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം ആരോഗ്യകരമായാല്‍ തന്നെ അമിതവണ്ണം കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button