Latest NewsNewsTechnology

ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും, സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

സ്ഥാപനങ്ങൾ ബില്ലിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ 500 കോടി രൂപ വരെ പിഴ ചുമത്താൻ സാധിക്കും

ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ പുതിയ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം വരുത്തിയില്ലെങ്കിൽ കനത്ത പിഴയാണ് കേന്ദ്രം ചുമത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുളള പിഴ 500 കോടി വരെ വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള കരട് ബിൽ ഭേദഗതി ചെയ്തിട്ടുണ്ട്.

നിലവിൽ, 2019 ൽ പുറത്തിറക്കിയ കരടുരേഖ അനുസരിച്ചാണ് പിഴ ചുമത്തിയിരുന്നത്. 2019 ലെ വ്യവസ്ഥകൾ അനുസരിച്ച് നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കുളള പിഴ 15 കോടി രൂപയായാണ് നിശ്ചയിച്ചിരുന്നത്. അല്ലാത്തപക്ഷം, സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവിന്റെ നാല് ശതമാനം തുക പിഴയായി ഒടുക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ കരട് രേഖയാണ് കേന്ദ്രം ഭേദഗതി ചെയ്തിരിക്കുന്നത്.

Also Read: കെ.എ.എസ് ട്രെയിനികൾക്കുള്ള ഇംഗ്ലീഷ് ഭാഷാപരിശീലന പരിപാടി സമാപിച്ചു

സ്ഥാപനങ്ങൾ ബില്ലിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ 500 കോടി രൂപ വരെ പിഴ ചുമത്താൻ സാധിക്കും. കൂടാതെ, ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. അതേസമയം, സ്ഥാപനത്തിന്റെ അഭിപ്രായം കേട്ടതിനു ശേഷം മാത്രമേ പിഴ ചുമത്തുക എന്ന അന്തിമ നടപടി സ്വീകരിക്കാൻ പാടുള്ളൂ എന്ന് കരട് രേഖയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button