ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ അടിമുടി മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത് നിമിഷം എന്താണ് സംഭവിക്കുക എന്നത് പറയാൻ പറ്റില്ല, ട്വിറ്റർ ഏറ്റെടുത്തപാടെ ജീവനക്കാരെ പറഞ്ഞുവിടുന്നു., സമയം നോക്കാതെ പണിയെടുക്കാൻ പറയുന്നു, അങ്ങനെ പലതരം പരിഷ്ക്കാരങ്ങളാണ് മസ്ക് കൊണ്ടുവനന്ത്. മസ്കിന്റെ പരിഷ്ക്കാരങ്ങൾ തീർന്നിട്ടില്ല എന്നതിന്റെ പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇലോൺ മസ്‌ക് പുനഃസ്ഥാപിച്ചിരിക്കുകയാണ്.ട്രംപിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയായിരുന്നു നടപടി.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്നു അറിയിച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്‍റെ ട്രംപിനെ തിരിച്ചെത്തിക്കാൻ ഇസോൺ മസ്ക് തീരുമാനിച്ചത്. ഇതിനായി അഭിപ്രായ സർവെയ്‌ക്കായി പോളും ഇട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ട്രംപിന് അനുകൂലമായ ഒരു സാഹചര്യമായിരുന്നു ട്വിറ്ററിൽ വന്നത്.
Post Your Comments