ഇടുക്കി: ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരിൽ രോഗം ബാധിച്ച 300ലധികം പന്നികളെ കൊന്നതിന് തൊട്ടടുത്തുള്ള പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്.
വണ്ണപ്പുറം പട്ടയകുടിയിലെ ഫാമിൽ പന്നികളെ വിഷം കൊടുത്തു കൊന്നു എന്ന പരാതിയിൽ പോലീസ് സാമ്പിളുകൾ പരിശോധനക്കയച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കീലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ നാളെ കൊന്നൊടുക്കും. കരിണ്ണൂർ വണ്ണപ്പുറം കഞ്ഞികുഴി പഞ്ചായത്തുകളിലായി 100ലധികം പന്നികളെയാണ് കൊല്ലുക.
നേരത്തെ കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് പന്നിപ്പനി കണ്ടെത്തിയതി. ഇവിടേയും നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments