KeralaLatest NewsNews

തൃശൂരില്‍15 വയസ്സുകാരനെയും മാതാവിനെയും മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായി പരാതി

കുന്നംകുളം: തൃശൂരില്‍ 15 വയസ്സുകാരനെയും മാതാവിനെയും മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായി പരാതി. കുന്നംകുളത്ത് ആണ് സംഭവം. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഷംസീനക്കും മകനുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സമീപവാസിയും ബന്ധവുമായ അലിമോന്‍റെ വീട്ടില്‍ വെള്ളിയാഴ്ച പകൽ സമയത്ത് ഷംസീനയുടെ മകന്‍ ചെന്നിരുന്നു. അന്ന് വൈകിട്ടോടെ അലി ഷംസീനയെ വിളിച്ച് വീട്ടില്‍ നിന്നും 600 രൂപാ കാണാതായെന്ന്  അറിയിച്ചു.

വിവരമറിഞ്ഞ് അലിയുടെ വീട്ടിലെത്തിയ ഷംസീനയെയും മകനെയും ഇയാള്‍ മോഷണക്കുറ്റം ആരോപിച്ച്  മർദ്ദിക്കുകയായിരുന്നു. വടക്കേക്കാട് പോലീസിന് ‍ ഷംസീന പരാതി നൽകി. മൊഴിയെടുത്ത ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button