KollamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ച്ചു : നാ​ലുപേ​ർ പിടിയിൽ

ക​രു​കോ​ൺ കു​ട്ടി​നാ​ട് പു​ഞ്ച​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന​ൻ (41), നി​ഷാ​ന്ത് (31), ദി​നേ​ശ് (27), ഗോ​പ​കു​മാ​ർ (32) എ​ന്നി​വ​രാ​ണ് പൊലീ​സ് പി​ടി​യിലായത്

അ​ഞ്ച​ല്‍: ക​ഞ്ചാ​വും മ​ദ്യ​വും വി​ല്‍​പ​ന ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​രു​കോ​ൺ കു​ട്ടി​നാ​ട് പു​ഞ്ച​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന​ൻ (41), നി​ഷാ​ന്ത് (31), ദി​നേ​ശ് (27), ഗോ​പ​കു​മാ​ർ (32) എ​ന്നി​വ​രാ​ണ് പൊലീ​സ് പി​ടി​യിലായത്. അ​ല​യ​മ​ണ്‍ ക​രു​കോ​ൺ കു​ട്ടി​നാ​ട് പ്ലാ​വി​ള വീ​ട്ടി​ൽ ആ​ഷി​ഖി(37)നെ ​മ​ര്‍ദ്ദി​ച്ച കേ​സി​ലാ​ണ് നാ​ലം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്.

Read Also : കൊച്ചിയിലെ കൂട്ടബലാത്സംഗം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. ആ​ഷി​ഖി​ന്‍റെ വീടിനു സ​മീ​പ​മെ​ത്തി​യ യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പെടു​ന്ന സം​ഘം ആ​ഷി​ഖി​നെ വി​ളി​ച്ചു പു​റ​ത്തി​റ​ക്കി അ​ല്‍​പം ദൂ​രെയു​ള്ള മ​റ്റൊ​രു പു​ര​യി​ട​ത്തി​ല്‍ എ​ത്തി​ച്ച് മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ക​മ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം വ​യ്ക്കാ​തി​രി​ക്കാ​ന്‍ വാ​യി​ല്‍ ക​രി​യി​ല തി​രു​കി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. തുടർന്ന്, നാ​ട്ടു​കാ​രാ​ണ് ആ​ഷി​ഖി​നെ അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന്, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​യാ​ള്‍ ചി​കി​ത്സ തേ​ടി.

ആ​ഷി​ഖി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് നാ​ലു​പ്ര​തി​ക​ളെ പി​ടി​കൂടി. ആ​റം​ഗ സം​ഘ​ത്തി​ല്‍ ര​ണ്ട് പേ​ർ ഒ​ളി​വി​ലാ​ണെ​ന്നു അ​ഞ്ച​ല്‍ പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്കെ​തി​രെ മ​ര്‍​ദ്ദനം, ത​ട്ടി​കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്. പ്ര​ജീ​ഷ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളി​ൽ നാ​ലു​പേ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button