തലശ്ശേരി: കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം.
കേസില്‍ പോലീസിന് വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. തലശ്ശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്‌ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്‌റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്‌ചയാണെന്നും കണ്ണൂര്‍ റൂറല്‍ എസ്‌പി പിബി രാജീവ് എഡിജിപിക്ക് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.
ട്രാഫിക് നിയമ ലംഘനം പിഴ പകുതിയാക്കി അജ്മാൻ
രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പാർക്ക് ചെയ്തിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. പ്രതി നടത്തിയത് നരഹത്യാ ശ്രമമാണെന്നും കുട്ടിയെ ചവിട്ടി വീഴ്ത്തും മുമ്പ് കൈ കൊണ്ട് തലയ്ക്കിടിച്ചെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Post Your Comments