ദോഹ: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്‌പെയിനിന് കനത്ത തിരിച്ചടി. സൂപ്പർ താരം ഹോസെ ഗയാ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. താരത്തെ ടീമിൽ നിന്ന് നീക്കിയതായി സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ജോര്‍ദാനെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വലത്തെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
വലന്‍സിയ താരം കൂടിയായ ഗയാ ഉടനടി താരം സ്‌പെയിനിലേക്ക് മടങ്ങും. അലസാന്ദ്രോ ബാൾഡെയെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി. ബാഴ്സോലണ താരമായ ബാൾഡെ ഉടൻ സ്പാനിഷ് ടീമിനൊപ്പം ചേരും. ഹോസെ ഗയായുടെ പരിക്ക് ലോകകപ്പ് ഫുട്ബോള്‍ ക്യാമ്പ് തുടങ്ങിയ ശേഷം സ്പാനിഷ് ടീം നേരിട്ട ഏറ്റവും മോശം വാര്‍ത്തയാണ് എന്നാണ് പരിശീലകന്‍ ലൂയിസ് എന്‍റിക്വെയുടെ പ്രതികരണം.
Read Also:- കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
ജോര്‍ദാനെതിരായ പരിശീലനം മത്സരം സ്‌പെയിന്‍ 3-1ന് വിജയിച്ചിരുന്നു. ഈമാസം 23ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റോറിക്കയാണ് സ്പെയിനിന്‍റെ ആദ്യ എതിരാളികള്‍. 27ന് ജര്‍മനിയുമായും ഡിസംബര്‍ ഒന്നിന് ജപ്പാനുമായുമാണ് സ്പെയിനിന്‍റെ മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഈ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്‌പെയിന്‍.
Post Your Comments