![](/wp-content/uploads/2022/11/rahul-gandhi-3.jpg)
ഭോപാൽ: രാഹുൽ ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേസിലുൾപ്പെട്ട മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാനായി പോലീസ് ഹരിയാനയിലേക്ക് തിരിച്ചതായും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര ഇൻഡോറിലെ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ ബോംബ് സ്ഫോടനം നടത്തി രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തുമെന്നായിരുന്നു കത്തിലൂടെയുളള ഭീഷണി. 1984ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ച കത്തിൽ, രാഹുൽ ഗാന്ധിയ്‌ക്കൊപ്പം മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥിനേയും വധിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മധ്യപ്രദേശിലെ ജുനി മേഖലയിലുളള പലഹാര കടയിലാണ് കത്ത് ലഭിച്ചത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് വേണ്ട സുരക്ഷ നൽകുമെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
Post Your Comments