Latest NewsNewsTechnology

ട്വിറ്ററിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങുന്നു, കമ്പനിയുടെ ഓഫീസുകൾ താൽക്കാലികമായി പൂട്ടി

ട്വിറ്ററിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് വ്യാഴാഴ്ച അഞ്ച് മണി വരെയാണ് സമയം നൽകിയിരുന്നത്

മസ്കിന്റെ അന്ത്യശാസനം തീരും മുൻപ് ട്വിറ്ററിൽ നിന്നും പടിയിറങ്ങി നൂറുകണക്കിന് ജീവനക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാർ ഒന്നടങ്കം കൂട്ടരാജി സമർപ്പിച്ചിരിക്കുകയാണ്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി അഴിച്ചുപണികൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാരോട് സമയം നോക്കാതെ പണിയെടുക്കണമെന്നും, അല്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്നുളള അന്ത്യശാസനം മസ്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ ഒന്നടങ്കം രാജി നൽകിയത്.

ട്വിറ്ററിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് വ്യാഴാഴ്ച അഞ്ച് മണി വരെയാണ് സമയം നൽകിയിരുന്നത്. ഇതിന് ശേഷമാണ് നിരവധി ജീവനക്കാർ രാജി നൽകിയത്. കൂട്ടത്തോടെ ജീവനക്കാർ പടിയിറങ്ങിയതോടെ, കമ്പനിയുടെ ഓഫീസുകൾ പലതും അടച്ചു പൂട്ടിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തിൽ നിരവധി ചിലവ് ചുരുക്കൽ നടപടികളുമായി ട്വിറ്റർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞാഴ്ച 50 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

Also Read: നിരന്തരം ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നു: ഉഭയകക്ഷി ചർച്ചയിൽ ബംഗ്ലാദേശിനോട് വിഷയം ഉന്നയിച്ച് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button