ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ​രു​ത​ല​മൂ​രി​യും അ​ഞ്ചു ല​ക്ഷം രൂ​പ​യുമായി മൂന്നുപേർ അറസ്റ്റിൽ

ബാ​ല​രാ​മ​പു​രം വ​ഴി​മു​ക്ക് വെ​ട്ടു​വി​ളാ​കം റാ​ണി മ​ൻ​സി​ലി​ൽ സ​ക്കീ​ർ ഹു​സൈൻ( 54 ), വ​ഴി​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​സിം (37), ന​സീ​ർ (37)എ​ന്നി​വ​രാണ് പിടിയിലായത്

ബാ​ല​രാ​മ​പു​രം: ഇ​രു​ത​ല​മൂ​രി​യും അ​ഞ്ചു ല​ക്ഷം രൂ​പ​യുമായി മൂന്നുപേർ പിടിയിൽ. ബാ​ല​രാ​മ​പു​രം വ​ഴി​മു​ക്ക് വെ​ട്ടു​വി​ളാ​കം റാ​ണി മ​ൻ​സി​ലി​ൽ സ​ക്കീ​ർ ഹു​സൈൻ( 54 ), വ​ഴി​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​സിം (37), ന​സീ​ർ (37)എ​ന്നി​വ​രാണ് പിടിയിലായത്.

Read Also : സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, സ​ക്കീ​ർ ഹു​സൈന്റെ വീ​ട്ടി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ഇ​രു​ത​ല​മൂ​രി പാ​മ്പി​നെ​യും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത അ​ഞ്ചു ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്ത​ത്. സ​ക്കീ​ർ ഹു​സൈ​ന്‍റെ സ​ഹാ​യി​ക​ളാണ് പിടിയിലായ മറ്റ് രണ്ടുപേർ. ഇ​വ​രെ പ​രു​ത്തി​പ്പ​ള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് കൈ​മാ​റി.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button