ലണ്ടന്‍: അമ്മ മരിച്ചതിന്റെ ദു:ഖം മാറാന്‍ കൗമാരക്കാരന്‍ എത്തിപ്പെട്ടത് ഇസ്ലാമിക് സ്റ്റേറ്റില്‍. മെല്‍ബണ്‍ സ്വദേശിയായ ജേക്ക് ബിലാര്‍ഡി എന്ന 18 കാരനാണ് തന്റെ മാതാവിന്റെ വിയോഗത്തെ നേരിടാന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത് .
Read Also: ട്വിറ്ററിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങുന്നു, കമ്പനിയുടെ ഓഫീസുകൾ താൽക്കാലികമായി പൂട്ടി
ബാഗ്ദാദില്‍ നിന്ന് 110 കിലോമീറ്റര്‍ പടിഞ്ഞാറ്, സെന്‍ട്രല്‍ ഇറാഖിലെ റമാദിയില്‍ ചാവേര്‍ ബോംബ് ആക്രമണം നടത്തി ഓസ്ട്രേലിയയെ ഞെട്ടിച്ച ജേക്ക് ബിലാര്‍ഡിയെ കുറിച്ചുള്ള വിവരങ്ങള്‍ ഡെയിലി മെയിലാണ് പുറത്ത് വിട്ടത് .
മാതാവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനു ഏഴ് വര്‍ഷത്തിന് ശേഷമാണ് ബിലാര്‍ഡി ഇസ്ലാമിലേയ്ക്ക് എത്തിപ്പെട്ടത് . ഒപ്പം ഓണ്‍ലൈനില്‍ ഐഎസ് നേതാവുമായി വിവരങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്തു.
പിന്നീട് ബിലാര്‍ഡി ഹ്യൂം ഇസ്ലാമിക് യൂത്ത് സെന്റര്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. ഐഎസ് സൂത്രധാരനായ മിര്‍സാദ് കാന്‍ഡിക്കുമായി ബന്ധപ്പെടുന്നതിന് മുമ്പ് ബിലാര്‍ഡി മണിക്കൂറുകളോളം കമ്പ്യൂട്ടറില്‍ ചിലവഴിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
Post Your Comments