KeralaLatest NewsNews

മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകാലുകള്‍ കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയില്‍ 15കാരന്റെ മൃതദേഹം

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച് പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി ഫാനില്‍ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. എറണാകുളം കപ്രശ്ശേരിയിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ഫാനില്‍ തൂങ്ങി മരിച്ചത്. ദൂരൂഹമായ രീതിയില്‍ മൃതദേഹം കണ്ടതാണ് ഓണ്‍ലൈന്‍ ഗെയിമിങിലെ കെണിയാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് എത്തിച്ചത്.

Read Also: ജോയിയുടെ തിരോധനം: ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എന്‍ഡിആര്‍എഫ്: മാലിന്യം നീക്കം ചെയ്യാന്‍ റോബോട്ടുകള്‍

കഴിഞ്ഞ ദിവസമാണ് എറണാകുളം ചെങ്ങമനാടില്‍ 15കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌കിന്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡെവിള്‍ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ വിശദമായ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button