
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂൾ കുട്ടികൾ കുഴഞ്ഞു വീണു.
ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴ് വിദ്യാർത്ഥികളാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കണ്ട് മറ്റുള്ളവർ കൂടി കുഴഞ്ഞു വീണുവെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments