
അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുന്നത്. ഡിസംബർ 1 മുതൽ 3 വരെയാണ് അവധി. വാരാന്ത്യ അവധിയ്ക്ക് ശേഷം ഡിസംബർ 5 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും.
Post Your Comments