ചെങ്ങന്നൂർ: കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഹോണ്ട സിറ്റി കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മാന്നാർ കുരട്ടിക്കാട് വല്യവീട്ടിൽ തറയിൽ സുരേന്ദ്ര പണിക്കർ, ഭാര്യ പുഷ്പ, മക്കൾ ഗായത്രി, നന്ദന, ഡ്രൈവർ പത്തനംതിട്ട സ്വദേശി സന്തോഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച വൈകീട്ട് 3.30-ന് എം.സി റോഡിൽ മുളക്കുഴ പെട്രോൾപമ്പിന് സമീപം ആണ് അപകടം നടന്നത്. തമിഴ്നാട്ടിലെ മാർത്താണ്ടത്ത് നഴ്സിങ്ങ് പഠനം പൂർത്തിയാക്കിയ മകൾ ഗായത്രിയെ കൂട്ടിക്കൊണ്ട് വരുന്ന വഴിയാണ് അപകടം നടന്നത്.
Read Also : ഫോൺ നമ്പർ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉടൻ എത്തും
ചെങ്ങന്നൂർ ഭാഗത്തു നിന്നും നിയന്ത്രണം വിട്ടു വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് പോസ്റ്റിലിടിച്ചത്. തൂണൊടിഞ്ഞ് തൊട്ടടുത്തുള്ള കാനയിലേക്ക് വണ്ടി ഇടിച്ചു നിന്നു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തിറക്കിയത്.
Post Your Comments