PalakkadKeralaNattuvarthaLatest NewsNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് അപകടം

തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം പി.​അ​ഭി​രാ​ജി​ന്‍റെ മ​ക​ൻ അ​പൂ​ർ​വ്(19) ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അപകടത്തിൽപ്പെട്ടത്

മ​ല​മ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ചു ത​ക​ർ​ന്ന് അപകടം. അപകടത്തിൽ ആ​ർ​ക്കും പ​രിക്കേറ്റിട്ടില്ല. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം പി.​അ​ഭി​രാ​ജി​ന്‍റെ മ​ക​ൻ അ​പൂ​ർ​വ്(19) ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അപകടത്തിൽപ്പെട്ടത്.

Read Also : ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റ് ഉടൻ പാസാക്കും: വ്യക്തമാക്കി അമിത് ഷാ

മ​ല​മ്പു​ഴ ക​വി​ത ജം​ഗ്ഷ​നി​ലെ വ​ള​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ത്തൂ​രി​ൽ ന​ട​ക്കു​ന്ന റോ​ള​ർ സ്കേ​റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മൊ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു അ​പൂ​ർ​വ്. ഉ​ച്ച​ക്ക് ശേ​ഷം മ​ല​മ്പു​ഴ ഡാം ​കാ​ണാ​ൻ ഒ​റ്റ​യ്ക്ക് കാ​ർ ഓ​ടി​ച്ചു വ​ന്നപ്പോഴാണ് അപകടം നടന്നത്.​

റോ​ഡി​ന്‍റെ ഈ ​വ​ള​വ് അ​പ​ക​ടം പി​ടി​ച്ച​താ​ണെ​ന്നും യാ​തൊ​രു വി​ധ സൂ​ച​നാ ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും പ​ല​പ്പോ​ഴും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്ത​യ്ക്ക് വീ​ഴാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇവിടെ സൂ​ച​നാ ബോ​ർ​ഡു​ക​ൾ, കൈ​വ​രി​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാർ ആ​വ​ശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button