മാനന്തവാടി: ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു പേരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Also : 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആള് നേരത്തെയും സമാന ആക്രമണം നടത്തി: 9 വയസുകാരിയുടെ മൊഴി
കണിയാരത്ത് വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. കാസർഗോഡ് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിരെ വന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ് തെന്നിമാറി സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.
Post Your Comments