മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ബാല. കുറച്ചുകാലങ്ങളായി ബാലയുടെ സ്വകാര്യ ജീവിതമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. രണ്ടാം വിവാഹവും വേർപിരിയലിൽ അവസാനിച്ചു എന്ന് തരത്തിലുള്ള വാർത്തകൾ ആയിരുന്നു പുറത്തു വന്നിരുന്നത്. എന്നാൽ, അത് സത്യമല്ലെന്ന് വ്യക്തമാക്കി ഭാര്യ എലിസബത്ത് രംഗത്ത് വന്നിരുന്നു അതോടൊപ്പം തന്നെ നിരവധി ട്രോളുകളുടെ ഭാഗമായും ബാലാ മാറിയിരുന്നു. ട്രോളുകളിൽ അടുത്തകാലത്തായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ടിനി ടോമും രമേശ് പിഷാരടിയും ഒരുമിച്ച ഒരു വീഡിയോ ആയിരുന്നു. ഇതിലിവർ പറഞ്ഞ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയത്.
ബാലയെ കുറിച്ചും ബാലയുടെ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ ടിനി ടോം. ബാല പറയുന്ന ന്യായമായ ഒരു കാര്യത്തെക്കുറിച്ചും ടിനി സംസാരിക്കുന്നുണ്ട്. ഇപ്പോഴുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടാവാം. എന്നാൽ ഞാൻ ബാലക്കൊപ്പം നിൽക്കുന്ന ഒരു കാര്യമുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ബാലയുടെ ഒപ്പമാണ് നിൽക്കുന്നത്. അവന്റെ മകളുടെ കാര്യത്തിൽ. അത് അവന്റെ മകൾ കൂടിയാണ്. അതുകൊണ്ടു തന്നെ മകളുടെ കാര്യങ്ങൾ അവന് തീരുമാനിക്കാം. മകൾക്ക് ദോഷം ഉണ്ടാക്കുന്ന ഒരു കാര്യവും ബാല ചെയ്യില്ലെന്ന് ടിനി ടോം പറയുന്നു.
‘അവന് ഇഷ്ടമല്ല അവന്റെ മകളെ വേറൊരാൾ തൊടുകയും കിസ്സ് ഒന്നും ചെയ്യുന്നതും. അക്കാര്യത്തിൽ ഞാൻ ബാലയ്ക്കൊപ്പം തന്നെയാണ്’, ടിനി പറയുന്നു. ബാലയുടെയും അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അടുത്ത കാലത്തായിരുന്നു അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറിനെ രണ്ടാമത് വിവാഹം ചെയ്തിരുന്നത്. ഇപ്പോൾ ഇവർക്ക് ഒപ്പമാണ് പാപ്പു. പാപ്പുവിന്റെ പിറന്നാൾ ഗോപി സുന്ദർ അമൃതയും മനോഹരമായി ആഘോഷിച്ചതിന്റെ വീഡിയോകൾ ഒക്കെ തന്നെ പുറത്ത് വരികയും ചെയ്തിരുന്നു.
Post Your Comments