Latest NewsKeralaNews

ശബരിമലയില്‍ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു

 

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.

Read Also: വിവാഹ അഭ്യൂഹങ്ങൾക്ക് മറുപടി : ‘ഭർത്താവിനെ’ പരിചയപ്പെടുത്തി തമന്ന!!

ചന്ദ്രന്‍ പിള്ള വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപ്പാച്ചിമേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്ത് വച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മണ്ഡലകാലത്തിന് തുടക്കമിട്ട് ബുധനാഴ്ചയാണ് ശബരിമല നട തുറന്നത്. ബുധനാഴ്ച മുതല്‍ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനായി വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറക്കാനാണ് തീരുമാനം. മുന്‍പ് പുലര്‍ച്ചെ നാലിനായിരുന്നു നട തുറന്നിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button