Latest NewsKerala

കുടുംബശ്രീ വഴി RCCയിൽ നടത്തിയത് 300 ലധികം നിയമനങ്ങൾ: ഇന്റർവ്യൂ പോലും നടത്തിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കുടുംബശ്രീ 300 ൽ അധികം നിയമനങ്ങൾ നടത്തി. നഴ്സിംഗ് അസിസ്റ്റന്റും, ഫാർമസിസ്റ്റും അടക്കമുള്ള നിർണായക തസ്തികകളിൽ വരെ കുടുംബശ്രീ വഴി താൽക്കാലിക നിയമനങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കുടുംബശ്രീയ്ക്ക് കീഴിൽ കേരള ശ്രീ രൂപീകരിച്ചായിരുന്നു അനധികൃത നിയമനങ്ങൾ നടത്തിയത്.

ക്ലീനർ, സ്വീപ്പർ അടക്കമുള്ള തസ്തികകളിലേയ്ക്ക് മാത്രമാണ് കുടുംബശ്രീ മുഖേന നിയമനങ്ങൾ നടത്താൻ അനുമതിയുള്ളത്. നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സുപ്രൈവസർ തുടങ്ങി ബയോ മെഡിക്കൽ എഞ്ചിനീയറെ വരെ കുടുംബശ്രീ വഴി നിയമിക്കുകയായിരുന്നു. ഇത്തരത്തിൽ സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികളിലാണ് കൃത്യമായ ഇന്റർവ്യു പോലും നടത്താതെ കുടുംബശ്രീയിലെ ഒരു യൂണിറ്റ് നിയമനം നൽകിയിരിക്കുന്നത്.

കേരളശ്രീ എന്ന പേരിൽ കുടുംബശ്രീ ജില്ല മിഷന് കീഴിൽ യൂണിറ്റ് രൂപീകരിച്ചായിരുന്നു നിയമന തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. മൂന്ന് മുതൽ ആറ് മാസത്തേയ്ക്കാണ് നിയമനം. കോവിഡ് കാലമായതിനാലാണ് നിയമന ചുമതല കുടുംബശ്രീയ്ക്ക് നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തരം ഉയർന്ന തസ്തികയിലെ നിയമനങ്ങൾ പോലും കുടുംബശ്രീ വഴി നിർബാധം തുടരുകയാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അതിന് തെളിവാണ് എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തിലേക്ക് മാനേജർ തസ്തികയിലടക്കം കുടുംബശ്രീ മുഖേന നിയമനം നടത്താൻ മുൻഗണന പട്ടികയ്ക്കായി കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവായ DR അനിൽ കത്ത് തയ്യാറാക്കി നൽകുന്നത്. ന്യൂസ് 18 ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button