KollamLatest NewsKeralaNattuvarthaNews

38 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്‌​കൻ അറസ്റ്റിൽ

നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​ശാ​ഖ​ത്തി​ൽ ഹ​രീ​ന്ദ്ര​ൻ(57) ആ​ണ് പി​ടി​യി​ലാ​യ​ത്

ച​വ​റ: അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്കാ​യി സൈ​ക്കി​ളി​ൽ കൊ​ണ്ടു​വ​ന്ന 38 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്‌​കൻ പൊ​ലീ​സ് പി​ടിയിൽ. നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​ശാ​ഖ​ത്തി​ൽ ഹ​രീ​ന്ദ്ര​ൻ(57) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ണി​യ​ത്ത് മു​ക്കി​ന് സ​മീ​പം വെച്ചാണ് ഇയാൾ പിടിയിലായത്. പ​ല​പ്പോ​ഴാ​യി ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ ഔ​ട്ട്‌ ലെ​റ്റ്ക​ളി​ൽ നി​ന്നും വാ​ങ്ങി​ ശേ​ഖ​രി​ച്ചു വച്ചി​രു​ന്ന മ​ദ്യം ഇ​ര​ട്ടി വി​ല​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. പൊലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.640 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും മ​ദ്യ വി​ൽ​പ​ന​യി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച 2190 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം: ഭർത്താവ് പോലീസിൽ കീഴടങ്ങി

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എ​സ്ഐ മാ​രാ​യ ഐ ​വി ആ​ശ, രാ​ജീ​വ​ൻ, അ​ജ​യ​ൻ, എ​സ് സി​പി​ഒ അ​ബു താ​ഹി​ർ, സി​പി​ഓ ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button