KasargodLatest NewsKeralaNattuvarthaNews

അഞ്ചുവയസുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും

പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) കോടതി ശിക്ഷിച്ചത്

കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) കോടതി ശിക്ഷിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

35000 രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കിൽ നാലു മാസം സാധാരണ തടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്.

Read Also : കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി

2019-ൽ ആണ് സംഭവം നടന്നത്. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ. കെ. രാജീവനാണ് അന്വേഷിച്ചത്. സി.ഐ. രഞ്ജിത്ത് രവീന്ദ്രൻ കുറ്റപത്രം സമർപിച്ചു.

ഒളിവിലായിരുന്ന പ്രതിയെ ഇടുക്കി തമിഴ്നാട് അതിർത്തിയിൽ നിന്നും രാജപുരം എസ്.ഐ സജുമോൻ ജോർജും സംഘവും ചേർന്നാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button