PathanamthittaNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം​ വി​ട്ട കാർ മ​തി​ലി​ലി​ടി​ച്ച് ബേ​ക്ക​റി മാ​നേ​ജ​ർക്ക് ദാരുണാന്ത്യം

കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് പാ​ണൂ​ർ അ​ന​ന്ദ സ​ദ​ന​ത്തി​ൽ എം. ​ഉ​ണ്ണി​കൃഷ്ണ​നാണ് മ​രി​ച്ച​ത്

അ​ടൂ​ർ: കാ​ർ നി​യ​ന്ത്ര​ണം​ വി​ട്ട് മ​തി​ലി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ ബേ​ക്ക​റി മാ​നേ​ജ​ർ മ​രി​ച്ചു. അ​ടൂ​ർ ന​യ​നം ത‌ി​യേ​റ്റ​റി​ന് എ​തി​ർ​വ​ശം തൃ​ശൂ​ർ ബേ​ക്ക​റി​യി​ലെ മ​നേ​ജ​രാ​യി​രു​ന്ന കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് പാ​ണൂ​ർ അ​ന​ന്ദ സ​ദ​ന​ത്തി​ൽ എം. ​ഉ​ണ്ണികൃഷ്ണ​നാണ്(​ക​ണ്ണ​ൻ-33)​ മ​രി​ച്ച​ത്.

Read Also : ‘രാജീവിനെ വധിച്ച ദിവസം കരഞ്ഞിരുന്നു, ഭക്ഷണം പോലും കഴിച്ചില്ല, ഞാനും കോൺഗ്രസ് കുടുംബത്തിൽ നിന്ന് ‘ – നളിനി

കെ​പി റോ​ഡി​ൽ ഇ​ന്ന​ലെ അർദ്ധരാത്രി 12.15-നാ​ണ് സം​ഭ​വം. തി​രു​വ​ല്ല​യി​ൽ ബേ​ക്ക​റി അ​സോ​സി​യേ​ഷ​ന്‍റെ യോ​ഗം ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം നടന്നത്. ഉ​ട​ൻ ത​ന്നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ​ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടേ​യും സ​ന്തോ​ഷ​വ​ല്ലി​യു​ടേ​യും മ​ക​നാ​ണ് മ​രി​ച്ച ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്കി കൈമാറി. ഭാ​ര്യ: ശ്രു​തി. മ​ക​ൾ: ശി​വാ​നി. സ​ഹോ​ദ​ര​ൻ: ഹ​രി​കൃ​ഷ്ണ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button