അടൂർ: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ ബേക്കറി മാനേജർ മരിച്ചു. അടൂർ നയനം തിയേറ്ററിന് എതിർവശം തൃശൂർ ബേക്കറിയിലെ മനേജരായിരുന്ന കൊടുമൺ അങ്ങാടിക്കൽ തെക്ക് പാണൂർ അനന്ദ സദനത്തിൽ എം. ഉണ്ണികൃഷ്ണനാണ്(കണ്ണൻ-33) മരിച്ചത്.
Read Also : ‘രാജീവിനെ വധിച്ച ദിവസം കരഞ്ഞിരുന്നു, ഭക്ഷണം പോലും കഴിച്ചില്ല, ഞാനും കോൺഗ്രസ് കുടുംബത്തിൽ നിന്ന് ‘ – നളിനി
കെപി റോഡിൽ ഇന്നലെ അർദ്ധരാത്രി 12.15-നാണ് സംഭവം. തിരുവല്ലയിൽ ബേക്കറി അസോസിയേഷന്റെ യോഗം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
മുരളീധരൻ നായരുടേയും സന്തോഷവല്ലിയുടേയും മകനാണ് മരിച്ച ഉണ്ണിക്കൃഷ്ണൻ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്കി കൈമാറി. ഭാര്യ: ശ്രുതി. മകൾ: ശിവാനി. സഹോദരൻ: ഹരികൃഷ്ണൻ.
Post Your Comments