റിയാദ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായാണ് യുഎഇ പ്രസിഡന്റ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായി. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ജി 20 ഉച്ചകോടിയുടെ അജണ്ടയിലുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.
Post Your Comments