KeralaLatest NewsNews

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സഹകരണ സംഘത്തില്‍ നിയമനം: ശുപാര്‍ശ കത്ത് താന്‍ തന്നെയാണ് എഴുതിയതെന്ന് ആനാവൂര്‍ നാഗപ്പന്‍

പരീക്ഷയില്‍ യോഗ്യത നേടിയവരുടെ പട്ടിക നല്‍കിയത് ശരി വെയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ വഴി സഹകരണ സംഘത്തില്‍ നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന കത്ത് പുറത്തുവന്നതോടെ സിപിഎം ഒന്നും പറയാനാകാത്ത അവസ്ഥയില്‍. അതേസമയം, ശുപാര്‍ശ കത്ത് താന്‍ തന്നെയാണ് എഴുതിയതെന്ന് സമ്മതിച്ച് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത് എത്തി. സഹകരണ സംഘത്തിന് കത്ത് അയച്ചുവെന്നത് ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ അനധികൃത നിയമനത്തിന് ശുപാര്‍ശ ചെയ്ത് മേയറുടെ പേരില്‍ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് സഹകരണ സംഘത്തിലെ നിയമനങ്ങള്‍ക്ക് വേണ്ടിയുളള കത്തും പുറത്ത് വന്നത്.

Read Also: ഓർഡർ ചെയതത് ഹോം തീയേറ്റർ; കിട്ടിയത് ഇഷ്ടികക്കട്ട, പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചെന്ന് ആരോപണം

പരീക്ഷയില്‍ യോഗ്യത നേടിയവരുടെ പട്ടിക നല്‍കിയത് ശരി വെയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം. വര്‍ഗ ബഹുജന സംഘടനകളില്‍ പതിവുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാബുജാന്‍ എന്ന ആള്‍ സംഘത്തിന്റെ സെക്രട്ടറിയോ പ്രസിഡന്റോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയോ പ്രസിഡന്റോ അല്ലാത്ത ഒരാള്‍ക്ക് എന്തിന് കത്ത് അയച്ചുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് സിപിഎം ജില്ലാ സെക്രട്ടറി മൗനം പാലിക്കുകയാണ് ചെയ്തത്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് 2021 ജൂലൈ 21-ന് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്താണ് പുറത്തുവന്നത്. സൊസൈറ്റിയിലെ പ്രധാന മൂന്ന് തസ്തികകളില്‍ നിയമനം നടത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. സംഘത്തില്‍ ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ മഞ്ജു വി.എസിനെയും ഡ്രൈവര്‍ വിഭാഗത്തില്‍ ഷിബിന്‍രാജ് ആര്‍. എസിനെയും നിയമിക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button