KeralaLatest NewsNews

ആ വീഡിയോയില്‍ ഞാന്‍ മദ്യപിച്ചിരുന്നു, വീഡിയോ കണ്ട് അമ്മ ചിരിച്ചു, അച്ഛനോട് പറഞ്ഞിട്ടാണ് കുടിക്കാൻ പോയത്: പ്രിയ വാര്യർ

പ്രിയ വാര്യർ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഫോര്‍ ഇയേഴ്‌സ്’. സര്‍ജാനോ ഖാലിദാണ് നായകന്‍. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമ ക്യാംപസ് പ്രണയമാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രിയ വാര്യര്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ കള്ളുകുടി വീഡിയോ പുറത്ത് വന്നതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതില്‍ എനിക്ക് ടെന്‍ഷനില്ല. ബാംഗ്ലൂരില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്‌നം. എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു’ പ്രിയ വാര്യര്‍ പറഞ്ഞു.

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളത്തിനു പുറത്ത് വരെ ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന്റെ പ്രശസ്തി ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button