മൂന്നാർ: ഭാര്യയുടെ 15കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ദേവികുളം ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷ വിധിച്ചത്.
2021-ൽ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments