തിരുവനന്തപുരം: കെ സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസില്‍ സമാന ചിന്താഗതിയുള്ള ധാരാളം പേരുണ്ട്. അവര്‍ അനാഥരാകില്ലെന്നും അവര്‍ക്ക് സംരക്ഷണം നല്കാന് ബി.ജെ.പി ബാധ്യസ്ഥരാണെന്നും സുരേന്ദ്രന് പ്രതികരിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്.
യു.ഡി.എഫില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. കെ സുധാകരന്റെ മനസ് ബി.ജെ.പിക്കൊപ്പമാണെന്ന് ഇന്നലെ കെ സുരേന്ദ്രന് പ്രതികരിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവര്‍ അരക്ഷിതരാണ്.
ഇവിടെ ഓഫറുകള്‍ ഒന്നും നല്കാന് ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരാത്തത് എന്നും പദവികള്‍ നല്കാന് കഴിയുമെങ്കില്‍ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും ആണ് സുരേന്ദ്രന് പറഞ്ഞിരുന്നത്.
Post Your Comments