KannurKeralaNattuvarthaLatest NewsNews

‘സുധാകരന് നാക്കുപിഴയല്ല ബുദ്ധിപിഴ, നടപ്പാക്കുന്നത് ആര്‍എസ്എസ്, ബിജെപി കൗശലം’: ഇപി ജയരാജന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായിസിപിഎം നേതാവ് ഇപി ജയരാജന്‍. ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നിത്യ സന്ദര്‍ശകനാണ് കെ സുധാകരനെന്ന് ജയരാജന്‍ പറഞ്ഞു. അമിത്ഷായെ കാണാന്‍ സുധാകരന്‍ ചെന്നൈയില്‍ എത്തിയെന്നും, കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇതറിഞ്ഞ് ചെന്നൈയില്‍ നിന്ന് തിരിച്ചയക്കുകയുമാണുണ്ടായതെന്നും ജയരാജന്‍ ആരോപിച്ചു.

ഇപി ജയരാജന്റെ വാക്കുകൾ ഇങ്ങനെ;

‘സുധാകരന് നാക്കുപിഴയല്ല ബുദ്ധിപിഴയാണെന്നാണ് ഓരോ പ്രസ്താവനയിലൂടെയും വ്യക്തമാകുന്നത്. ആര്‍എസ്എസുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. ആര്‍എസ്എസിനെ ശക്തിപ്പെടുത്താനാവശ്യമായ കാര്യങ്ങളിലൂടെ കോണ്‍ഗ്രസിനെ നയിക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്.

താന്‍ ഉദ്ധേശിക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിന് അകത്ത് നിന്ന് നടപ്പാക്കാന്‍ സുധാകരന്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. മേനി പറഞ്ഞ് താന്‍ വീരശൂരപരാക്രമിയാണ് എന്ന് ധരിപ്പിച്ച് ക്രിമിനല്‍ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ് സുധാകരന്‍ ചെയ്തുവന്നിട്ടുള്ളത്.

പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…

തന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് മറയാക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും ഉപയോഗിക്കുന്നു. കെ സുരേന്ദ്രന്‍ പറഞ്ഞതനുസരിച്ച് സുധാകരനെ നന്നായിട്ട് അറിയുന്നത് സുരേന്ദ്രനാണ്. സുധാകരന്റെ മനസ് ആര്‍എസ്എസ് മനസാണ് എന്ന് സുരേന്ദ്രന് അറിയാവുന്ന പോലെ മറ്റാര്‍ക്കും അറിയില്ല.

ആര്‍.എസ്.എസുമായുളള തന്റെ പഴയ ബന്ധങ്ങളും പുതിയ ബന്ധങ്ങളും വെളിപ്പെടുത്തി സംഘപരിവാറിന്റെ പ്രശംസക്കായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുധാകരന്‍. ആര്‍എസ്എസ്, ബിജെപി കൗശലമാണ് സുധാകരനിലൂടെ നടപ്പാക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരോ ദിവസവും തകരുന്ന കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചാടുന്ന നേതാക്കളുടെ പട്ടികയിലേക്ക് സുധാകരനും എത്തും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button