പത്തനംതിട്ട: പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 42-കാരനായ യുവാവ് അറസ്റ്റിലായി. കല്ലൂപ്പാറ സ്വദേശി സുധീഷ്കുമാര്‍ അറസ്റ്റിലായത്. പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Read Also: റവന്യൂ വകുപ്പ് സ്മാർട്ടാകും, കൂടുതൽ ജനകീയവും: മന്ത്രി കെ.രാജൻ
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകവേയാണ് പത്ത് വയസുകാരന് നേരെ ഇയാള്‍ ആക്രമണം നടത്തിയത്. ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച സുധീഷ്കുമാറിനെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments