Latest NewsKeralaNews

കെ.എസ്.ആര്‍.ടി.സി ബസില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം: പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി വനിതാ ബസ് കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കണ്ണമംഗലം സ്വദേശി ആൽബർട്ട് പൗലോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കായംകുളത്ത് നിന്ന് താമരക്കുളത്തിന് പോയ ബസില്‍ കണ്ടക്ടറെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. ഇയാൾ അപമര്യാദയായി പെരുമാറിയതോടെ കണ്ടക്ടർ ബഹളം വെക്കുകയും യാത്രക്കാർ കാര്യം തിരക്കിയപ്പോൾ ആൽബർട്ട് ബസിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ ചെങ്ങന്നൂർ, മാവേലിക്കര ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

മാവേലിക്കരയിൽ നിന്നാണ് ആൽബർട്ടിനെ പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച് പരാതിക്കാരിയെയും സാക്ഷികളെയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയതത്.

ഇതിന് മുൻപും ഇത്തരത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button