എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ പച്ചക്കൊടി. പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കാൻ പദ്ധതിയിടുന്നത്. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 294 രൂപയാണ് ഒരു ഷെയറിന് നിശ്ചയിച്ചിരിക്കുന്ന വില.
നവംബർ 22 നാണ് ഓപ്പൺ ഓഫർ ആരംഭിക്കുന്നത്. 14 ദിവസം നീണ്ടുനിൽക്കുന്ന ഓപ്പൺ ഓഫർ ഡിസംബർ 5 നാണ് സമാപിക്കുന്നത്. ഇത്തവണ ഓപ്പൺ ഓഫർ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെടുമെങ്കിൽ ഒരു ഷെയറിന് 294 രൂപ നിരക്കിൽ 492.81 കോടിയോളമാകും. മുൻപ് ഒക്ടോബർ 17 മുതലായിരുന്നു ഓപ്പൺ ഓഫറിന്‍റെ തീയതി നിശ്ചയിച്ചിരുന്നത്.
Also Read: പുറകിലിരുന്ന 72കാരൻ കുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കൊലപാതകത്തിന് പിന്നിലെ കാരണമിത്
എൻഡിടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കും ഓഹരികൾ ഉണ്ട്. പ്രണോയ് റോയിക്ക് 15.94 ശതമാനവും, രാധികാ റോയിക്ക് 16.32 ശതമാനം ഓഹരികളുമാണ് എൻഡിടിവിയിൽ ഉള്ളത്. കൂടാതെ, ആർആർപിആർ, എഫ്ബിഐ, ബോഡി കോർപറേറ്റ്, റീട്ടെയിൽ എന്നിവർക്കും എൻഡിടിവിയിൽ ഓഹരികൾ ഉണ്ട്.
Post Your Comments