തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വയോധികന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. കാരേറ്റ് മാമാട് പിള്ള വീട്ടില്‍ പ്രഭാകരന്‍ (72) ആണ് ഷിജുവിനെ കുത്തിയത്.
ശനിയാഴ്ചയായിരുന്നു സംഭവം. വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് സംഭവം. ഓട്ടോയുടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രഭാകരന്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് ഷിജുവിനെ ആഴത്തില്‍ കുത്തുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
Read Also : മുടി വളർച്ച ഇരട്ടിയാക്കാൻ കഞ്ഞിവെള്ള താളി ഇങ്ങനെ ഉപയോഗിക്കൂ
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, വെഞ്ഞാറമൂട് പൊലീസ് എത്തിയാണ് ഷിജുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഷിജു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം.
Post Your Comments