
പത്തനംതിട്ട: ശബരിമല പരമ്പരാഗത പാതയിൽ കല്ലുകൾ പാകി. ഇനി കല്ലിലും മുള്ളിലും ചവിട്ടാതെ അയ്യപ്പനെ കാണാൻ യാത്ര ചെയ്യാം. 12 കോടി രൂപയുടെ പദ്ധതിയാണിത്.
കേന്ദ്ര സർക്കാരിന്റെ തീർഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കല്ലുകൾ പാകിയിരിക്കുന്നത്. ഈ കല്ലുകൾ എത്തിച്ചിരിക്കുന്നത് കർണാടകയിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ്. പാതയുടെ അവസാന മിനുക്ക് പണികൾ നടക്കുകയാണ്. ഈ മാസം 17ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പുതുക്കിയ പാത സമർപ്പിക്കും.
പരമ്പരാഗത പാതയിലെ കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും ഇതോടെ ഇല്ലാതാവും. നീലിമല, അപ്പാച്ചിമേട് കയറ്റത്തിന്റെ ബുദ്ധിമുട്ടുകളും കുറയും. പാതയിൽ കൈവരികളും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾ കയറുന്നതിനു സൗകര്യവും ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്നും ശരംകുത്തിവരെ ഏഴ് മീറ്റർ വീതിയുള്ള 2,750 മീറ്റർ ദൈർഘ്യം വരുന്ന പാതയിലാണ് കല്ലുകൾ പാകിയിരിക്കുന്നത്.
Post Your Comments