Latest NewsKeralaNews

പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതിക്കായി തിരച്ചില്‍

ഇടുക്കി: പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ സുഹൃത്തിനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി. അടിമാലിയിൽ ആണ്‌ സംഭവം. അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചന് എതിരെയാണ് പരാതി. ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. യുവാവ് ഒളിവിലാണ്.

വയറുവേദന തുടർന്ന് ചികിത്സ തേടിയ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്ടർമാർ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചു. തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തു. വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ നിതിൻ തങ്കച്ചൻ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി നൽകിയ മൊഴി.

ഇതിന്റെ അടിസ്ഥാനത്തിൽ അടിമാലി ടെക്നിക്കൽ സ്കൂളിന് സമീപമുള്ള നിധിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നിതിൻ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്നത് വിവരം. നിതിന് വേണ്ടിയുള്ള തിരച്ചിൽ അടിമാലി പോലീസ് തുടങ്ങി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button