തൊടുപുഴ: പൊന്മുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളിൽ ശ്യാംലാലിന്റെ (28) ആണ് മരിച്ചത്.
Read Also : പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം
ഞായറാഴ്ച വൈകിട്ടാണ് വള്ളം മറിഞ്ഞ് ശ്യാംലാലിനെ പൊന്മുടി ജലാശയത്തിൽ കാണാതായത്. സുഹൃത്തുക്കളായ അമൽ ദേവസ്യ, അഭിജിത്ത് എന്നിവർക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്ക് സമീപം ഡാമിൽ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാൽ. കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തിൽ കയറി ജലാശയത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വെള്ളത്തിൽ വീണ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന്, നടത്തിയ തിരച്ചിലിൽ ഇന്നാണ് മൃതദേഹം ലഭിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments