കൊച്ചി: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍. കൊച്ചിയിലെ ജീവനക്കാരാണ് തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
Read Also: ചാന്‍സലര്‍ പദവിയിൽ നിന്ന് മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
അതേസമയം, ജീവനക്കാരുടെ സമരപ്രഖ്യാപനത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക എന്നീ 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം.
ഇതോടെ അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.
Post Your Comments