KozhikodeLatest NewsKeralaNattuvarthaNews

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണു:പെണ്‍കുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

തിരൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം

തിരൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ പെൺകുട്ടിയെ രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ. പുലർച്ചെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പെണ്‍കുട്ടി മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം തിരൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. കൂടെയുണ്ടായിരുന്ന പിതാവ് ട്രെയിനിൽ കയറിയെങ്കിലും കുട്ടി കയറിയിരുന്നില്ല. എന്നാല്‍, വണ്ടി ഓടിത്തുടങ്ങിയത് അറിഞ്ഞതോടെ പെൺകുട്ടി ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിലേക്ക് വീണ പെൺകുട്ടിയെ തൊട്ടടുത്തുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ സതീഷ് ഓടിവന്ന് പിടിച്ചു മാറ്റുകയായിരുന്നു.

Read Also : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ ലൈനിലെ സ്ഫോടനം, അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടൽ ആണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് പോകാതെ പെണ്‍കുട്ടിയ ഉദ്യോഗസ്ഥന്‍ പിടിച്ച് കയറ്റുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ അവസരോചിതമായി പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ഇടപെട്ട ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്. ഇത്തരം അവസരങ്ങളിൽ വിവേകത്തോടെ ശാന്തമായി സുരക്ഷ കൂടി കണക്കിലെടുത്തെ കാര്യങ്ങൾ ചെയ്യാവൂ എന്നും യാതൊരു കാരണവശാലും നീങ്ങി തുടങ്ങിയ വണ്ടിയിൽ ഓടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button