UAELatest NewsNewsInternationalGulf

ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശനിയാഴ്ച്ച ദുബായിലെ അൽ മർമൂമിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.

Read Also: ആൻഡ്രോയിഡ് ഓട്ടോ പൂർണമായും പരിഷ്കരിക്കുന്നു, ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം

രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. യുഎഇയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും, ശോഭനമായ ഒരു ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികളെ കുറിച്ച് ഇരുവരും സംസാരിച്ചു. സുരക്ഷ, സ്ഥിരത എന്നീ മേഖലകളിൽ യുഎഇ തുടർന്നും പുരോഗതി കൈവരിക്കട്ടെയെന്ന് ഇരുവരും പറഞ്ഞു.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും, ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.

Read Also: ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിക്ഷേപിക്കാൻ ഐഎസ്ആർഒ: ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button